2013, ജനുവരി 8, ചൊവ്വാഴ്ച

സംഖ്യകളും ക്രിയകളും


സംഖ്യകളും ക്രിയകളും
ഒരേ സമയം ചതുഷ്ക്രിയ ( ‌‌+, - , x , ÷ ) കളില്‍ ഒന്നില്‍ കൂടുതല്‍ ക്രിയ ചെയ്യേണ്ട അവസരങ്ങളില്‍ അത് നിര്‍വഹിക്കാനുള്ള ക്രമം സൂചിപ്പിക്കുന്ന നിയമമാണ് BODMAS ( bracket , order , division , multiplication , addition , subtraction )  അതായത്‌ ,
  • ആദ്യം ബ്രാക്കറ്റില്‍ ഉള്ളത് ചെയ്യണം , ഒന്നില്‍ കൂടുതല്‍ ബ്രക്കറ്റുണ്ടെങ്കില്‍ ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റ് ആദ്യം ചെയ്ത് പിന്നീട് അതിന്‍റെ പുറത്തുള്ളത് എന്ന ക്രമം പാലിക്കുക .
  • രണ്ടാമത്‌ order അതായത്‌ കൃതികള്‍ ( ഘാതം ) വരുന്നവ
  • പിന്നെ ഹരണവും ഗുണനവും അവ വരുന്ന ക്രമത്തില്‍ ഇടതുനിന്ന്‍ വലത്തോട്ട് .
  • അവസാനം സങ്കലനവും വ്യവകലനവും ഇടതുനിന്ന്‍ വലത്തോട്ട് അവ വരുന്ന ക്രമത്തില്‍ ചെയ്യുക .

ഉദാഹരണം :-
(6 - 32 (4 – 3) ÷ (7 + 2 ) – 8 + 7 ) 3

= (6 - 32 x 1 ÷ 9 – 8 + 7) 3   (ആദ്യം ഉള്ളിലെ ബ്രാക്കറ്റുകള്‍ 4 – 3 

= 1, 7 + 2 = 9)

= (6 – 9 x 1 ÷ 9 – 8 + 7) 3 (വര്‍ഗം ചെയ്യുക 32 = 9)

= (6 – 9 ÷ 9 – 8 + 7) 3 ( ഗുണനവും ഹരണവും ഉള്ളതില്‍ 

ആദ്യക്രിയ ഗുണനം )

= ( 6 – 1 – 8 + 7 ) 3 ( ഹരണം 9 ÷ 9 = 1 )

= (5 – 8 + 7) 3 (സങ്കലനം വ്യവകലനം അവവരുന്ന ക്രമത്തില്‍ 

ചെയ്യുന്നു)

= ( - 3 + 7 ) 3
= 4 x 3
= 12  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.