2013, ജനുവരി 5, ശനിയാഴ്‌ച

സമാസങ്ങൾ



സമാസങ്ങൾ

സമാസം
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടകപദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
സമസ്തപദരൂപവത്കരണത്തിലെ വ്യത്യാസം ഭാഷകളുടെ കക്ഷ്യാവിഭജനത്തിൽ സ്വീകരിക്കുന്ന ഒരു മാനദണ്ഡമാണ്‌. വൈകൃതകക്ഷ്യയിലെ ഭാഷകളിൽ ദീർഘസമസ്തപദങ്ങൾ ധാരാളമുണ്ടായിരിക്കും. അപഗ്രഥിതകക്ഷ്യയിൽ സമസ്തപദങ്ങൾ പോലും അപഗ്രഥിതരൂപത്തിലായിരിക്കും.
ഉള്ളടക്കം
  • 1 വർഗ്ഗീകരണം
    • 1.1 അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം
    • 1.2 രൂപമനുസരിച്ചുള്ള വർഗ്ഗീകരണം
      • 1.2.1 നാമത്തോട് നാമം
      • 1.2.2 ക്രിയയോട് നാമം
      • 1.2.3 ക്രിയയോട് ക്രിയ
      • 1.2.4 നാമത്തോട് ക്രിയ
  • 2 വ്യവഹിതസമാസം
വർഗ്ഗീകരണം
പദങ്ങളെ സംഹിതചെയ്യുമ്പോൾ സാധാരണയായി വിഭക്തിപ്രത്യയങ്ങൾ, ദ്യോതകങ്ങൾ തുടങ്ങിയവ ലോപിപ്പിക്കുന്നു. ഇവയ്ക്ക് ലുൿസമാസങ്ങളെന്ന്‌ പേർ. ഇവ്വിധം പ്രത്യയം പൂർണ്ണമായും ലോപിക്കാത്ത സമാസമാണ്‌ അലുൿസമാസം (അലുപ്തസമാസം).
അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം
  • തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.
  • കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
  • ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
  • അവ്യയീഭാവൻ - നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
  • ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
  • ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
രൂപമനുസരിച്ചുള്ള വർഗ്ഗീകരണം
നാമത്തോട് നാമം
ക്രിയയോട് നാമം
ക്രിയയോട് ക്രിയ
നാമത്തോട് ക്രിയ
വ്യവഹിതസമാസം

 

ബഹുവ്രീഹി

ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത്.
ഉദാഹരണങ്ങൾ
ചെന്താമരക്കണ്ണൻ
ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു.
  1. ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ലു്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം.
  2. സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ.
  3. പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.

തൽപുരുഷസമാസം

ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസമാണ് തൽപുരുഷസമാസം.
ഉദാ: ആനത്തല.
ആനയുടെ, തല എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ് ആനത്തല. ഇതിൽ പൂർവ്വപദത്തിലെ ഉടെ എന്ന പ്രത്യയം ലോപിച്ച് ഒറ്റപ്പദമായി മാറി.
വിഭക്തികളനുസരിച്ച്
തൽപുരുഷസമാസത്തിൽ പൂർവ്വപദത്തിലെ വിഭക്തികൾ മാറുന്നതിനനുസരിച്ച് പലതായി തിരിക്കാം അവ ഉദാഹരണസഹിതം താഴെ വിവരിക്കുന്നു.
നിർദ്ദേശികാതൽപുരുഷൻ
പ്രത്യയങ്ങളൊന്നും ചേർക്കാതെ പൂർ‌വ്വപദം നിലകൊള്ളുകയാണെങ്കിൽ അത് നിർദ്ദേശിക.
  • കേരളദേശം - കേരളം എന്ന ദേശം
  • അശോക ചക്രവർത്തി - അശൊകൻ എന്ന ചക്രവർത്തി.
പ്രതിഗ്രാഹികാതൽപുരുഷൻ
പൂർ‌വ്വപദം ഒരു കർമ്മത്തോടു കൂടി എ എന്ന പ്രത്യയം ചേർന്നതാണെങ്കിൽ അത് പ്രതിഗ്രാഹിക.
  • മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
  • മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
സംയോജികാതൽപുരുഷൻ
പൂർ‌വ്വപദത്തോടു കൂടി ഓട് എന്ന പ്രത്യയം ചേർന്നിരിക്കുന്നു.
  • ഈശ്വരതുല്യൻ - ഈശ്വരനോട് തുല്യൻ.
  • രാക്ഷസതുല്യൻ - രാക്ഷസനോട് തുല്യൻ.
ഉദ്ദേശികാതൽപുരുഷൻ
ക്ക്, ന്‌ എന്നിവ ചേർന്നാൽ ഉദ്ദേശിക.
  • ശീശുഭക്ഷണം - ശിശുവിന്‌ നൽകുന്ന ഭക്ഷണം
  • കാലിത്തീറ്റ - കാലിക്ക് നൽകുന്ന തീറ്റ.
പ്രയോജികാ തൽപുരുഷൻ
ആൽ എന്ന പ്രത്യയം ചേർന്നാൽ പ്രയോജിക.
  • സ്വർണ്ണമോതിരം - സ്വർണ്ണത്താൽ ഉള്ള മോതിരം
  • സ്വർണ്ണവാൾ - സ്വർണ്ണത്താൽ ഉള്ള വാൾ.
സംബന്ധികാ തൽപുരുഷൻ
ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക.
  • പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
  • രാജകിരീടം - രാജാവിന്റെ കിരീടം.
ആധാരികാ തൽപുരുഷൻ
, കൽ പ്രത്യയങ്ങൾ ചേർന്നാൽ ആധാരിക.
  • സംഗീതവാസന - സംഗീതത്തിൽ ഉള്ള വാസന.

കർമ്മധാരയൻ

സമാനാധികരണമായ വിശേഷണം വിശേഷ്യത്തോട് ചേർന്നുണ്ടാകുന്ന തൽപുരുഷനാണ് കർമധാരയൻ.
ഉദാ: നീലമേഘം നീലയായ മേഘം
ദിവ്യപ്രഭ ദിവ്യമായ പ്രഭ
അവ്യയീഭാവസമാസം
സമസ്തപദത്തിലെ പൂർവ്വപദം ഒരു അവ്യയം ആണെങ്കിൽ അതിനെ അവ്യയീഭാവസമാസം എന്നു വിളിക്കുന്നു. സംസ്കൃതത്തിലാണ് ഈ സമാസം അധികം കാണുന്നത്.
ഉദാഹരണം
  • അനുദിനം - ദിവസം തോറും.
  • സസ്നേഹം - സ്നേഹത്തോട് കൂടി.
  • പ്രതിശതം - ഓരോ നൂറിനും.
  • സംതൃപ്തി - നല്ല തൃപ്തി.

ദ്വന്ദ്വസമാസം

രണ്ടോ അതിലധികമോ വാക്കുകൾ തമ്മിൽ സമാസിക്കുമ്പോൾ പൂർവ്വപദങ്ങൾക്കും ഉത്തരപദങ്ങൾക്കും തുല്യപ്രാധാന്യമുണ്ടെങ്കിൽ അതിനെ ദ്വന്ദ്വസമാസം എന്നു വിളിക്കുന്നു.
ഉദാ: അച്ഛനമ്മമാർ
ഇവിടെ തുല്യപ്രാധാന്യമുള്ള അച്ഛൻ, അമ്മ എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ് അച്ഛനമ്മമാർ.
ദ്വന്ദസമാസം രണ്ടു വിധത്തിലുണ്ട് . ഏകവചനത്തിലാണ് പദങ്ങൾ അവസാനിക്കുന്നതെങ്കിൽ അത് സമാഹാരദ്വന്ദ്വൻ എന്ന് പറയുന്നു. ഘടകപദങ്ങൾ ബഹുവചനത്തിലാണ് അവസാനിക്കുന്നതെങ്കിൽ ഇതരേതരദ്വന്ദ്വൻ എന്നും പറയുന്നു.
ഉദാഹരണങ്ങൾ
സമാഹാരദ്വന്ദ്വൻ
  • കൈകാൽ - കയ്യും കാലും
  • രാപകൽ - രാവും പകലും
  • വരവുചെലവ് - വരവും ചെലവും
  • അടിപിടി - അടിയും പിടിയും
  • ആനമയിലൊട്ടകം : ആനയും മയിലും ഒട്ടകവും
ഇതരേതരദ്വന്ദ്വൻ
  • ചരാചരങ്ങൾ - ചരങ്ങളും അചരങ്ങളും
  • ദേവാസുരന്മാർ - ദേവന്മാരും അസുരന്മാരും
  • രാമലക്ഷ്മണന്മാർ: രാമനും ലക്ഷ്മണനും
  • കൈകാലുകൾ: കൈയും കാലും
  • മാതാപിതാക്കൾ : മാതാവും പിതാവും
ദ്വന്ദ്വസമാസത്തിന്റെ സംസ്കൃത നിയമങ്ങൾ
പൂർ‌വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യമുള്ള സമാസമാണ് ദ്വന്ദ്വസമാസം. മലയാളത്തിലെ നിരവധി പദങ്ങൾ സംസ്കൃതജന്യങ്ങളാണ്. സംസ്കൃതപദങ്ങൾ സമാസിക്കുമ്പോൾ സംസ്കൃതനിയമങ്ങളാണ് പാലിക്കേണ്ടത്. ദ്വന്ദ്വസമാസത്തിലെ പൂർ‌വപദം ഏതായിരിക്കണമെന്നതിനെ സംബന്ധിച്ച് സംസ്കൃതത്തിൽ വ്യക്തമായ നിയമങ്ങൾ ഉണ്ട്.
  • സമാസിക്കുന്ന പദങ്ങളിൽ ''കാരത്തിലോ ''കാരത്തിലോ അവസാനിക്കുന്ന പദങ്ങളുണ്ടെങ്കിൽ അവ പൂർ‌വപദമായി വരണം.
ഉദാഹരണം:
ഹരിഹരന്മാർ (ഹരഹരിമാർ എന്നല്ല)
വിഷ്ണുശങ്കരന്മാർ (ശങ്കരവിഷ്ണുമാർ എന്നല്ല)
  • സ്വരംകൊണ്ടുതുടങ്ങുന്ന പദം പൂർ‌വപദമാകണം
ഉദാഹരണം:
അശ്വരഥങ്ങൾ
അഗ്നിവരുണന്മാർ
  • അക്ഷരം കുറവുള്ള പദം ആദ്യം
ഉദാഹരണം:
നകുലസഹദേവന്മാർ
കരചരണങ്ങൾ
  • ഹ്രസ്വാക്ഷരം മാത്രമുള്ള പദമുണ്ടെങ്കിൽ അത് പൂർ‌വപദമാകും
ഉദാഹരണം:
ധനധാന്യം
സുഖദുഃഖം
  • കൂടുതൽ ബഹുമാനമർഹിക്കുന്ന പദം ആദ്യം വരും
ഉദാഹരണം:
മാതാപിതാക്കൾ, വിദ്യാർഥിനീവിദ്യാർഥികൾ, ബാലിസുഗ്രീവന്മാർ, ജ്യേഷ്ഠാനുജന്മാർ, സ്ത്രീപുരുഷന്മാർ, സീതാരാമന്മാർ, ശകുന്തളാദുഷ്യന്തന്മാർ, ഭാര്യാഭർത്താക്കന്മാർ
സംസ്കൃതത്തിലെ രീതിയനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാൾ ബഹുമാനമർഹിക്കുന്നവരാണ്. അതിനാൽ സമാസത്തിൽ സ്ത്രീനാമങ്ങളാണ് ആദ്യം വരിക. സംസ്കൃതപദങ്ങൾ സമാസിക്കുമ്പോൾ ഈ നിയമം പാലിച്ചേ മതിയാകൂ. എന്നാൽ, മലയാളം പുരുഷന് പ്രാധാന്യം കൂടുതൽ നൽകുന്നു. ദേശജങ്ങളായ മലയാള പദങ്ങൾ സമാസിക്കുമ്പോൾ പുരുഷനാമം ആദ്യം വരും.
ഉദാഹരണം
അച്ഛനമ്മമാർ
ആങ്ങളപെങ്ങന്മാർ
ദ്വിഗുസമാസം
മലയാളവ്യാകരണത്തിലെ സമാസങ്ങളിലൊന്നാണ്‌ ദ്വിഗുസമാസം. പൂർവ്വപദം ഏതെങ്കിലും എണ്ണത്തെക്കുറിക്കുന്നു എങ്കിൽ അത് ദ്വിഗുസമാസം ആണ്.
ഉദാഹരണം
  • പഞ്ചബാണൻ - അഞ്ചു ബാണം ഉള്ളവൻ.
  • ത്രിലോകം - മൂന്ന് ലോകങ്ങളും.
  • സപ്തവർണ്ണങ്ങൾ - ഏഴു വർണ്ണങ്ങൾ.
  • പഞ്ചേന്ദ്രിയങ്ങൾ - അഞ്ച് ഇന്ദ്രിയങ്ങൾ.
  • പഞ്ചലോഹങ്ങൾ - അഞ്ച് ലോഹങ്ങൾ.
  • ഷഡ്‌വികാരങ്ങൾ - ആറ് വികാരങ്ങൾ.
  • സപ്തർഷികൾ - ഏഴു ഋഷികൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.