2013, ജനുവരി 12, ശനിയാഴ്‌ച

നവോത്ഥാന നായകര്‍ : ബ്രഹ്മാനന്ദ ശിവയോഗി

http://upload.wikimedia.org/wikipedia/ml/f/fa/Brahmanananda_sivayogi.jpg
ബ്രഹ്മാനന്ദ ശിവയോഗി
ജനനം

26 ആഗസ്റ്റ് 1852
ചിറ്റൂർ
മരണം
10 സെപ്തംപർ 1929
ആലത്തൂർ
ഉദ്യോഗം
സാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായകൻ
അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവാണ് ബ്രഹ്മാനന്ദ ശിവയോഗി (26 ആഗസ്റ്റ് 1852 - 10 സെപ്തംപർ 1929).
ജീവിതരേഖ
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കൊല്ലങ്കോട് കാരാട്ട് തറവാട്ടിൽ 1852 ആഗസ്ത് 26ന് ജനിച്ചു. ഗോവിന്ദൻകുട്ടി എന്നായിരുന്നു പേര്. കൂടല്ലൂരിൽ നിന്നും സംസ്കൃത പഠനം പൂർത്തിയാക്കി. എറണാകുളത്തു നിന്നും ഇംഗ്ലീഷും അഭ്യസിച്ചു. താവുക്കുട്ടിയമ്മ യെ വിവാഹം ചെയ്തു. പിന്നീട് താവുക്കുട്ടിയമ്മ യോഗിനിമാതാ എന്ന പേരിൽ അറിയപ്പെടുകയും ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച ആനന്ദ മഹാസഭ യുടെ അധ്യക്ഷയുമായി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിഗ്രഹാരാധനക്കെതിരായും ജാതി സമ്പ്രദായത്തിനെതിരായും ശക്തിയായി വാദിച്ചയാളാണ് ശിവയോഗി.
വാഗ്ഭടാനന്ദൻ (വി.കെ.ഗുരുക്കൾ), നിർമലാനന്ദ ശിവയോഗി തുടങ്ങിയവർ ശിഷ്യരാണ്. ബ്രഹ്മാനന്ദ ശിവയോഗി 1929 സപ്തംപർ 10 ന് അന്തരിച്ചു.
ആനന്ദമതം
ഒരു ആത്മീയ ജീവിതവീക്ഷണം ആണ് ആനന്ദമതം. ആനന്ദലബ്ധിയാണ് ഇതിന്റെ ലക്ഷ്യം. വേദോപനിഷത്തുകളെയും ഭഗവദ്ഗീത തുടങ്ങിയ മതഗ്രന്ഥങ്ങളെയും അപഗ്രഥിച്ച് ആനന്ദലബ്ധിക്കുതകുന്നവയെ സ്വീകരിച്ച് ക്രോഡീകരിച്ചാണ് ഇതിന്റെ ദർശനം തയ്യാറാക്കിയത്. ആനന്ദമതത്തിലെ മുഖ്യധാര അഹിംസയാണ്. 'കൊല്ലാതറുമ്പിനെക്കൂടി' എന്നാണ് ആനന്ദാദർശം പ്രഖ്യാപിക്കുന്നത്. ദേവാലയങ്ങളിലും മറ്റും ദൈവപ്രീതിക്കുവേണ്ടി നടത്തുന്ന ജന്തുബലിയെ അത് എതിർക്കുന്നു. ആലോചന, പൌരുഷം, ജ്ഞാനം മുതലായവയുടെ മഹത്ത്വത്തെ അത് പ്രകീർത്തിക്കുന്നു. ജീവിതസാക്ഷാത്കാരത്തിന് അവ അത്യന്താപേക്ഷിതമാണെന്നു വാദിക്കുന്നു. മനുഷ്യരിൽ ത്യാജ്യഗ്രാഹ്യവിവേചനശക്തി വളർത്തേണ്ട ആവശ്യകതയെ അത് ഊന്നിപ്പറഞ്ഞിരിക്കുന്നു.
ഭക്തിയോഗത്തെയോ കർമയോഗത്തെയോ ആനന്ദമതം അംഗീകരിക്കുന്നില്ല. മറിച്ച്, രാജയോഗത്തെ അംഗീകരിക്കുകയും ചെയ്യുന്നു. പുനർജൻമത്തെയോ മുജ്ജന്മത്തെയോ ആനന്ദാദർശം അംഗീകരിക്കുന്നില്ല. സ്വർഗനരകങ്ങളും പരിഗണനാർഹങ്ങളല്ല. മനസ്സിന്റെ ശാന്തി സ്വർഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗനരകങ്ങളില്ല.
ആനന്ദമഹാസഭ
ആനന്ദമത പ്രചാരണത്തിനുള്ള ആനന്ദമഹാസഭ രൂപം കൊള്ളുന്നത് 1918 ലാണ്. 1918 ഏപ്രിൽ 21,22 എന്നീ തീയതികളിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സിലോണിൽ നിന്നുമുള്ള സമാജം പ്രതിനിധകളുടെ സമ്മേളനം സിദ്ധാശ്രമത്തിൽനചേർന്ന് ആനന്ദമഹാസഭ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. യാഗം, വ്രതം, തീർത്ഥാടനം, ഭിക്ഷാടനം, വിഗ്രഹാരാധന തുടങ്ങിയ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അജ്ഞത മൂലമാണെന്നും സ്വർഗ പ്രാപ്തിയോ മുക്തിയോ മരണാനന്തരമല്ല, ജീവിതകാലത്തു തന്നെ നമുക്കുണ്ടാക്കാമെന്നും അദ്ദേഹം യുക്തിപൂർവം വാദിച്ചു. മനുഷ്യ സമുദായത്തെ ഹിന്ദുക്കൾ, മുഹമ്മദർ, ക്രൈസ്തവർ എന്നിങ്ങനെ മതത്തിൻറെ അടിസ്ഥാനത്തിൽ വേർതിരിച്ചു നിർത്തുന്നതു ശരിയല്ല, പ്രാണികളെ കൊന്നു തിന്നാതെയും ബലി അർപ്പിക്കാതെയും ജീവിക്കുക തുടങ്ങിയ ആശയങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു. 1893-ൽ ആലത്തൂരിൽ സിദ്ധാശ്രമം സ്ഥാപിച്ചു.
വിഗ്രഹാരാധനയോട് ശക്തമായ എതിർപ്പുണ്ടായിരുന്ന ശിവയോഗി അതിനെ യുക്തിയുക്തം എതിർത്ത്, രാജയോഗത്തിലേക്ക്‌ എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിച്ചു. വിഗ്രഹാരാധനാ ഖണ്ഡനം എന്ന ഈ ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി :
കുട്ടികൾക്ക് ചെറിയ കുപ്പായം വേണം, വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികൾക്ക് വിഗ്രഹാരാധന വേണം, അല്ലാതെ അവർക്ക് ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല എന്ന് ചിലർ വാദിക്കുന്നു. ഇത് കുട്ടികൾക്ക് കാണാൻ ഒരു ചെറിയ സൂര്യൻ വേണം, വലിയ സൂര്യന്റെ വെളിച്ചം നോക്കിയാൽ കാണുകയില്ല എന്ന് പറയുന്നതുപോലെ അസംബന്ധമാകുന്നു
പ്രധാനകൃതികൾ
നമ്പർ
കൃതിയുടെ പേര്
വർഷം
1
ശിവയോഗ രഹസ്യം
1893
2
സ്ത്രീ വിദ്യാപോഷിണി
1899
3
സിദ്ധാനുഭൂതി
1903
4
മോക്ഷപ്രദിപം
1905
5
ആനന്ദ കല്പദ്രുമം
1905
6
ആനന്ദസൂത്രം
1910
7
രാജയോഗപരസ്യം
1916
8
വിഗ്രഹാരാധനാ ഖണ്ഡനം
1916
9
ആനന്ദവിമാനം
1916
10
ആനന്ദ മത പരസ്യം
1919
11
ആനന്ദക്കുമ്മി
1923
12
ആനന്ദഗാനം
1927
13
ആനന്ദാദർശം
1928
14
ആനന്ദഗുരുഗീത
1928
15
ആനന്ദാദർശാംശം
1928

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.