ജനനം
|
1853 തിരുവനന്തപുരം കൊല്ലൂർ
|
മരണം
|
1924 പന്മന
|
ഉദ്യോഗം
|
സാമൂഹ്യ
പരിഷ്കർത്താവ് , നവോത്ഥാനനായകൻ, ആത്മീയാചാര്യൻ
|
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
ജനനം, ബാല്യകാലം
തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര
കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്.
അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ
നങ്ങേമ്മപ്പിള്ള. അയ്യപ്പൻ
എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
ദാരിദ്ര്യം നിറഞ്ഞ
ചുറ്റുപാടുകൾ പ്രാഥമിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിനു തടസമായിവന്നു. എന്നാൽ
സമപ്രായക്കാർ പാഠശാലകളിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരുടെ കൈവശമുള്ള ഓലക്കെട്ടുകൾ
നോക്കി കുഞ്ഞൻ അറിവു സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ
രേഖപ്പെടുത്തുന്നു. ഇപ്രകാരം മലയാളം അക്ഷരമാലയും തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു.
കുറച്ചുകാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും
പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള
താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം,
ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു.
പതിനഞ്ചു വയസുള്ളപ്പോൾ
പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ
പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ
ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്
മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന
സ്ഥാനപ്പേർ പേരിനൊപ്പം കൂടി.
പിൽക്കാലം
അദ്ദേഹത്തിന്റെ പല ശിശ്യന്മാരിൽ ചിലരാണ് ബോധേശ്വരൻ,പെരുന്നെല്ലി കൃഷ്നൻ വൈധ്യൻ, വേലുതെരി കേശവൻ വൈധ്യൻ,കുളംബ്ത്ത് ശങ്കു പിള്ള, നീലകണ്ട്ഃ തെർതപ്പട എന്നിവർ. മരണം 1924
മേയ് 5-നു അദ്ദേഹം അന്തരിച്ചു.
പ്രധാനകൃതികൾ
v പ്രാചീന മലയാളം
v നിജാനന്ദവിലാസം
v ഭാഷാപദ്മപുരാണാഭിപ്രായം
v ക്രിസ്തുമതഛേദനം
v ജീവകാരുണ്യനിരൂപണം
v ശ്രീചക്രപൂജാകല്പം
v ആദിഭാഷ
v പ്രാചീനമലയാളം
v വേദാധികാരനിരൂപണം
v അദ്വൈതചിന്താപദ്ധതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.